ബഫർ സോൺ; ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
Mon, 16 Jan 2023

ബഫർ സോണുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർ സോൺ നിശ്ചയിച്ച കോടതി വിധിയിൽ ഇളവാണ് കേന്ദ്രവും കേരളവും ആവശ്യപ്പെടുന്നത്. ഈ വിധി പുറപ്പെടുവിച്ചത് മൂന്നംഗ ബെഞ്ചാണ്. അതിനാൽ രണ്ടംഗ ബെഞ്ചിന് വിധിയിൽ മാറ്റം വരുത്താനാകുമോയെന്നും ഇന്ന് പരിഗണിക്കും.
ബഫര്‍ സോണുകള്‍ക്ക് കര്‍ശന നിബന്ധനകള്‍ പാലിക്കാന്‍ ഉത്തരവിട്ട കഴിഞ്ഞ ജൂണിലെ വിധിയില്‍ ഇളവ് തേടിയാണ് കേരളം സുപ്രീംകോടതിയില്‍ എത്തിയത്.നിലവിലുള്ള കരട് വിജ്ഞാപനത്തിന് വിധി ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. മതികെട്ടാന്‍ ചോലയുടെ കാര്യത്തില്‍ അന്തിമ വിജ്ഞാപനവും മറ്റുള്ളവയില്‍ കരട് വിജ്ഞാപനവുമാണ് നിലവിലുള്ളത്.