രാജ്യത്ത് പുതിയ 157 നഴ്സിങ് കോളേജുകൾക്ക് അനുമതി; യുപിയിൽ 27, കേരളത്തിന് ഒന്നുപോലുമില്ല

google news
cabinet approves setting up of 157 new nursing colleges
 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പു​തു​താ​യി 157 സർക്കാർ ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ര​ള​ത്തി​ന് ഒ​രു കോ​ള​ജ് പോ​ലും അ​നു​വ​ദി​ച്ചി​ട്ടി​ല്ല. 1,570 കോ​ടി രൂ​പ ചെ​ല​വി​ൽ, രാ​ജ്യ​ത്തെ 24 സം​സ്ഥാ​ന​ങ്ങ​ളി​ലും മൂ​ന്ന് കേ​ന്ദ്ര​ഭ​ര​ണ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​യാ​ണ് പു​തി​യ കോ​ള​ജു​ക​ള്‍ സ്ഥാ​പി​ക്കു​ക​യെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

നിലവിലുള്ള മെഡിക്കൽ കോളേജുകളുമായി സഹകരിച്ച് 1,570 കോടി രൂപ ചെലവിലാണ് പുതിയ കോളേജുകൾ സ്ഥാപിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

പട്ടികയിൽ ഏറ്റവും മുമ്പിലുളളത് ഉത്തർപ്രദേശ് ആണ്. 27 കോളജുകളാണ് അനുവദിച്ചത്. രാജസ്ഥാനിൽ 23, തമിഴ്‌നാട്ടിൽ 11, കർണാടകയിൽ 4 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. രാജ്യത്ത് ഗുണമേന്മയുള്ള നഴ്‌സിംഗ് വിദ്യാഭ്യാസം നൽകുകയും നഴ്‌സിംഗ് പ്രൊഫഷണലുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

പുതിയ കോളജുകൾ അനുവദിച്ചതോടെ 15,700 പുതിയ നഴ്സിങ് ബിരുദധാരികളെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളേജുകൾ സ്ഥാപിക്കുന്നതിന് 10 കോടി രൂപ കേന്ദ്ര സർക്കാർ നൽകുമെന്നും ബാക്കി തുക സംസ്ഥാനങ്ങൾ വഹിക്കണമെന്നും മന്ത്രി പറഞ്ഞു.


രാ​ജ്യ​ത്തെ 40 ശ​ത​മാ​നം ന​ഴ്സിം​ഗ് കോ​ള​ജു​ക​ളും ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളാ​യ ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, തെ​ലു​ങ്കാ​ന, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി. നി​വ​ലി​ൽ രാ​ജ്യ​ത്തെ 13 സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ഴ്സിം​ഗ് കോ​ളേ​ജു​ക​ളി​ല്ലെ​ന്നും മ​റ്റു​മേ​ഖ​ല​ക​ൾ​ക്കും പ​രി​ഗ​ണ​ന ന​ൽ​കി​യാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ പ​റ​ഞ്ഞു.

Tags