×

സേലത്ത് വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരൂണാന്ത്യം

google news
78

സേലം: തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ ശങ്കരിക്ക് സമീപം മിനിവാൻ ട്രക്കിൽ ഇടിച്ച് ഒരു പെൺകുട്ടി ഉൾപ്പെടെ ആറ് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. സെൽവരാജ് (50), എം അറുമുഖം (48), ഭാര്യ മഞ്ജുള (45), പളനിസാമി (45), ഭാര്യ പാപ്പാത്തി (40), ആർ സഞ്ജന (1) എന്നിവരാണ് മരിച്ചത്.

സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്നതിനു ഉദാഹരണസഹിതം വിശദീകരണവുമായി ഉദയനിധി സ്റ്റാലിൻ

ഈറോഡ് ജില്ലയിലെ പെരുന്തുരയ്ക്കടുത്ത് കുട്ടംപാളയത്ത് നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിറകിൽ മിനിവാൻ ഇടിക്കുകയായിരുന്നു.

chungath1

പരിക്കേറ്റവരെ പോലീസ് സേലം മോഹൻ കുമാരമംഗലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ശങ്കരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം