സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്ക് മലയാളിയായ ഗഹനയ്ക്ക് ആറാം റാങ്ക്

google news
upsc

ന്യൂഡൽഹി∙ 2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്കാണ്. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്കും എസ്. ഗൗതം രാജ് 63–ാം റാങ്കും നേടി.

ഒന്നാം റാങ്ക് ഇഷിത കിഷോറിനാണ്. ഗരിമ ലോഹ്യയ്ക്കാണ് രണ്ടാം റാങ്ക്. എൻ. ഉമഹാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂർ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്. ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാ‍ർശ.

2022 ജൂൺ 5നായിരുന്നു പ്രിലിമിനറി പരീക്ഷ . മെയിൻ പരീക്ഷ സെപ്റ്റംബർ 16 മുതൽ 25 വരെ നടത്തി. ഡിസംബർ 6ന് ഫലം പ്രഖ്യാപിച്ചു. മേയ് 18നാണ് അഭിമുഖങ്ങൾ അവസാനിച്ചത്. .

Tags