ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി 16 അംഗ തെരഞ്ഞെടുപ്പ് സമിതിക്ക് രൂപം നൽകി കോൺഗ്രസ്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നയിക്കുന്ന സമിതിയിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, അധീർ രഞ്ജൻ ചൗധരി, സൽമാൻ ഖുർഷിദ്, ടി.എസ്. സിംഗ് ദേവ്, ഉത്തംകുമാർ റെഡ്ഡി, മധുസൂദൻ മിസ്ത്രി എന്നിവരും അംഗങ്ങളാണ്.
സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സമിതിയിലെ ഏക കേരള നേതാവ്. മലയാളിയും കർണാടകയിലെ മുതിർന്ന നേതാവുമായ കെ.ജെ. ജോർജും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അംബിക സോണി, അധീര്‍ രഞ്ജന്‍ ചൗധരി, സല്മാന് ഖുര്‍ഷിദ്, മധുസൂദന്‍ മിസ്ത്രി, എന്‍. ഉത്തം കുമാര്‍ റെഡ്ഡി, ടി.എസ്. സിങ് ഡിയോ, കെ. ജെ. ജോര്‍ജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, ആമി യാജ്നിക്, പി.എല്‍ പൂനിയ, ഓംകാര്‍ മര്‍കം എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം