ജി20 ഉച്ചകോടിക്ക് മുമ്പ് യാതൊരു വിധത്തിലുള്ള കരാറുകളും ഉണ്ടാകില്ല എന്നായിരുന്നു പ്രതീക്ഷിച്ചതെന്നും എന്നാൽ ഇപ്പോൾ സംയുക്ത പ്രസ്താവന ഉണ്ടായിരിക്കുന്നുവെന്നും തരൂർ പറഞ്ഞു. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യങ്ങൾ പറഞ്ഞത്.
‘സംയുക്ത പ്രസ്താവന ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് നിസ്സംശയം പറയാൻ സാധിക്കും. ഇത് വളരെ മികച്ച നേട്ടമാണ് കാരണം ജി20 ഉച്ചകോടിക്ക് മുമ്പ് വരെ ഒരു തരത്തിലുള്ള കരാറും ഉണ്ടാകില്ല എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഇക്കാരണം കൊണ്ടു തന്നെ ഒരു സംയുക്ത പ്രസ്താവനയും ഉണ്ടാകില്ലെന്നും കരുതിയിരുന്നു. ചെയർമാന്റെ ഉപസംഹാരം കൊണ്ട് എല്ലാം അവസാനിപ്പിക്കേണ്ടിവന്നേനെ,’ തരൂർ പറഞ്ഞു.
ജി20 ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായമുണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ജി20യിലെ എല്ലാ സെഷനുകളും നയിച്ച നരേന്ദ്ര മോദി എല്ലാ അംഗങ്ങൾക്കിടയിലും സമവായത്തിലെത്തുന്നതിനായി പ്രവർത്തിച്ച മന്ത്രിമാരെയും ഷേർപ്പകളെയും അഭിനന്ദിച്ചിരുന്നു.
‘മുൻ ജി20 പ്രസിഡന്റുമാർക്കൊന്നും ചെയ്യാൻ സാധിക്കാത്തത് ചെയ്യാൻ സാധിച്ചു എന്നതാണ് ഈ ഉച്ചകോടിയുടെ പ്രധാന നേട്ടം. ഇത് രാജ്യവ്യാപകമായ ഒരു പരിപാടിയാക്കി അവർ മാറ്റി. 58 നഗരങ്ങളിലായി 200 മീറ്റിങ്ങുകൾ അവർ നടത്തി. വലിയ തോതിലുള്ള പ്രവർത്തനങ്ങളാണ് അവർ നടത്തിയത്. ഇത് ആളുകളുടെ ജി20യാക്കി മാറ്റി.
പൊതുപരിപാടികൾ, സർവകലാശാലകളുമായി ബന്ധപ്പെടുത്തിയുള്ള പരിപാടികൾ, സിവിൽ സൊസൈറ്റികൾ ഇതെല്ലാം തന്നെ നമ്മുടെ പ്രസിഡൻസിയുടെ കീഴിലാണ് നടന്നിരിക്കുന്നത്. ജി20യുടെ സന്ദേശം മുഴുവൻ ആളുകളിലേക്കും എത്തിച്ചതിന് ഒരു തരത്തിൽ അത് ഇന്ത്യക്കുള്ള ക്രെഡിറ്റാണ്. എന്നാൽ ജി20യെ അവർക്ക് അനുകൂലമാക്കാനുള്ള ഭരണകക്ഷിയുടെ ശ്രമം കൂടിയായിരുന്നു ഇത്,’ തരൂർ കൂട്ടിച്ചേചേർത്തു.’മുൻ ജി20 പ്രസിഡന്റുമാർക്കൊന്നും ചെയ്യാൻ സാധിക്കാത്തത് ചെയ്യാൻ സാധിച്ചു എന്നതാണ് ഈ ഉച്ചകോടിയുടെ പ്രധാന നേട്ടം. ഇത് രാജ്യവ്യാപകമായ ഒരു പരിപാടിയാക്കി അവർ മാറ്റി. 58 നഗരങ്ങളിലായി 200 മീറ്റിങ്ങുകൾ അവർ നടത്തി. വലിയ തോതിലുള്ള പ്രവർത്തനങ്ങളാണ് അവർ നടത്തിയത്. ഇത് ആളുകളുടെ ജി20യാക്കി മാറ്റി.
പൊതുപരിപാടികൾ, സർവകലാശാലകളുമായി ബന്ധപ്പെടുത്തിയുള്ള പരിപാടികൾ, സിവിൽ സൊസൈറ്റികൾ ഇതെല്ലാം തന്നെ നമ്മുടെ പ്രസിഡൻസിയുടെ കീഴിലാണ് നടന്നിരിക്കുന്നത്. ജി20യുടെ സന്ദേശം മുഴുവൻ ആളുകളിലേക്കും എത്തിച്ചതിന് ഒരു തരത്തിൽ അത് ഇന്ത്യക്കുള്ള ക്രെഡിറ്റാണ്. എന്നാൽ ജി20യെ അവർക്ക് അനുകൂലമാക്കാനുള്ള ഭരണകക്ഷിയുടെ ശ്രമം കൂടിയായിരുന്നു ഇത്,’ തരൂർ കൂട്ടിച്ചേചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം