പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; എട്ടുപേര്‍ക്ക് പരിക്കേറ്റു, വീട് പൂര്‍ണമായും തകര്‍ന്നു

google news
cyclinder exploded
ന്യൂ ഡല്‍ഹി: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. ജവല്‍പുരി നംഗ്ലോയ് റോഡില്‍ കുന്വാര്‍സിങ് നഗറിലാണ് സംഭവം. എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റ മുഴുവന്‍ പേരെയും ആശുപത്രിയില്‍ എത്തിച്ചത്.
 

Tags