രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 918 പുതിയ കേസുകള്‍, നാല് മരണം

google news
covid latest

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 918 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം രോഗം ബാധിച്ച് നാലുപേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,806 ആയി. മരണനിരക്ക് 1.19 ശതമാനമാണ്.

അതേസമയം, നിലവില്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത് 6,350 പേരാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഇതുവരെ 4.46 കോടി(4,46,96,338) പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍  4,41,59,182 പേര്‍ രോഗമുക്തി നേടി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.08 ശതമാനമാണ്. 

Tags