ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; ആശങ്കയില്‍

google news
india covid
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 5,357 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനമാണ്. 32,814 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

അതേസമയം, കോവിഡ് പ്രതിദിന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അടുത്തിടെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കോവിഡ് അവലോകന യോഗം ചേര്‍ന്നിരുന്നു. ജാഗ്രത പാലിക്കണമെന്നും ആശുപത്രികള്‍ സജ്ജമാക്കണമെന്നും അദ്ദേഹം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags