അറബികടലില്‍ ' ഗതി ' ന്യൂന മര്‍ദ്ദം ശക്തി പ്രാപിക്കുന്നു. ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

അറബികടലില്‍ ' ഗതി ' ന്യൂന മര്‍ദ്ദം ശക്തി പ്രാപിക്കുന്നു. ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് ചുഴലിക്കാറ്റിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

ന്യൂന മര്‍ദ്ദം ശക്തിപ്രാപിച്ച്‌ ‘ഗതി’ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

തെക്കന്‍ അറബികടലില്‍ ഈ മാസം 19ന് ആണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇവിടുന്ന് ശക്തിപ്രാപിച്ച്‌ ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്തേക്ക് എത്തും. ഇന്ന് ഉച്ചയോടെ ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീകഷന്‍ കേന്ദ്രം അറിയിച്ചു. കൂടാതെ അടുത്ത 36 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറും എന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു.