ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിയർനെസ് അലവൻസ് നാലുശതമാനം വർധിപ്പിച്ചേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും. 48.67 ലക്ഷം കേന്ദ്രസർക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും സന്തോഷം പകരുന്ന വാർത്തയാണിത്.
ഡി.എ വർധിപ്പിക്കാനുള്ള ശിപാർശ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി ഓൺ ഇക്കണോമിക് അഫയേഴ്സ്(സി.സി.ഇ.എ) അംഗീകരിക്കുമെന്നാണ് റിപ്പോർട്ട്. നാലു ശതമാനം വർധിക്കുന്നതോടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ 50 ശതമാനമായി ഉയരും.
Read more :
- ഇലക്ടറൽ ബോണ്ട് കേസ്: എസ്.ബി.ഐ ക്കെതിരെ കോടതിയലക്ഷ്യ ഹരജി
- ഗസ്സയിലെ വംശഹത്യയെ പറ്റിയുള്ള ഫലസ്തീൻ ശബ്ദങ്ങളെ പാശ്ചാത്യ മാധ്യമങ്ങൾ അടിച്ചമർത്തുന്നു
- റമദാന് മുമ്പ് ഗസ്സയിൽ വെടിനിർത്തലിനായി അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നുണ്ടെന്ന് റിപ്പോർട്ട്
- യൂറോപ്പില്‍ തത്തപ്പനി പടർന്നു പിടിക്കുന്നു; അഞ്ച് മരണം, നിരവധി പേര് ചികിത്സയില്‍
- വ്യാപക പ്രതിഷേധം : ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം പിൻവലിച്ച് ഗതാഗത മന്ത്രി
ഏഴാം ശമ്പളകമ്മീഷൻ ശിപാർശ പ്രകാരം, ഡി.എ 50 ശതമാനത്തിലെത്തിയാൽ വീട്ടു വാടക അലവൻസ്, കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്, ട്രാൻസ്പോർട്ട് അലവൻസ് തുടങ്ങിയവയിലും ആനുപാതികമായി വർധനവുണ്ടാകും. ഇതോടെ ശമ്പളപാക്കേജും ഗണ്യമായ രീതിയിൽ വർധിക്കും. പ്രതിവർഷം രണ്ടുതവണയാണ് ഡി.എ വർധിപ്പിക്കുക. 2023 ഒക്ടോബറിലാണ് ഏറ്റവും ഒടുവിൽ ഡി.എ വർധിപ്പിച്ചത്. അന്നും നാലു ശതമാനമാണ് വർധിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ