ഡൽഹി: രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 77ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം മണിപ്പൂരിനെ കുറിച്ച് പറഞ്ഞത്. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂർ സമാധാനാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മണിപ്പൂരിൽ നിരവധി പേർക്ക് ദുരിതം നേരിടേണ്ടി വന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, സംസ്ഥാനത്തെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.
read more സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; നാലുപേര്‍ക്ക് കീര്‍ത്തിചക്ര, 11 പേര്‍ക്ക് ശൗര്യചക്ര
സ്ത്രീകൾക്കും പെൺമക്കൾക്കുമെതിരെയുണ്ടായ കുറ്റകൃത്യങ്ങളുടെ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായെന്നും അമ്മമാരും പെൺമക്കളും അപമാനിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യമാണ് ഇന്ത്യയുടെ ശക്തിയെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ലോകത്തെ സാങ്കേതിക വിപ്ലവത്തിൽ ഇന്ത്യയ്ക്കുള്ളത് പ്രധാന പങ്ക്. സാങ്കേതിക മുന്നേറ്റം ചരിത്രപരമാണ്. രാജ്യത്ത് സ്ഥിരതയുള്ള സർക്കാര് ഉള്ളതെന്നും ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. ഇത് പത്താംതവണയാണ് നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം