ചാനലുകളേയും വാർത്താ അവതാരകരേയും ബഹിഷ്കരിക്കാനുള്ള തീരുമാനം; ഇൻഡ്യ സംഖ്യത്തിൽ വിള്ളൽ; മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

google news
nitheesh kumar

പട്‌ന: മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണച്ച് ഇൻഡ്യാ സഖ്യത്തിലെ പ്രമുഖ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ചില വാര്‍ത്താ അവതാരകരേയും ചാനല്‍ ചര്‍ച്ചകളും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ എല്ലാവര്‍ക്കും അവരുടേതായ അവകാശങ്ങളുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ചാനല്‍ അവതാരകരെ ബഹിഷ്‌കരിച്ചതിനെക്കുറിച്ച് തനിക്കറിയില്ലായിരുന്നെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.

enlite ias final advt

'എനിക്ക് അതേപ്പറ്റി അറിവില്ല... ഞാന്‍ മാധ്യമപ്രവര്‍ത്തകരെ പിന്തുണക്കുന്നു. എല്ലാവര്‍ക്കും സര്‍വസ്വാതന്ത്ര്യമുണ്ടായിരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരും അവര്‍ക്ക് ഇഷ്ടമുള്ളതെന്താണോ അതെഴുതും. അവര്‍ നിയന്ത്രിക്കപ്പെടുന്നുണ്ടോ? ഞാനത് എപ്പോഴെങ്കിലും ചെയ്തിട്ടുണ്ടോ? അവര്‍ക്കും അവകാശങ്ങളുണ്ട്. ഞാന്‍ ആര്‍ക്കും എതിരല്ല'- നിതീഷ് പറഞ്ഞു.

73 ന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജ്യത്ത് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍; പ്രധാനമന്ത്രി കസേരയില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ലക്ഷ്യമിട്ട് ബിജെപി

കേന്ദ്രം ഭരിക്കുന്നവര്‍ ഇതിനകംതന്നെ ചില മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിച്ചിട്ടുണ്ടെന്നും ഇന്ത്യാ സഖ്യത്തിന് എന്തോ സംഭവിക്കുന്നതായി അനുഭവപ്പെട്ടതിനാലായിരിക്കും ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബഹിഷ്‌കരിക്കുന്ന 14 വാര്‍ത്താ അവതാരകരുടെ പട്ടിക നേരത്തെ ഇന്ത്യ മുന്നണി പുറത്തുവിട്ടിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം