ഐ​.എ​സ്.ആ​ർ​.ഒ.യുടെ തലപ്പത്ത് വീ​ണ്ടും മ​ല​യാ​ളി; ഡോ. ​എ​സ് സോ​മ​നാ​ഥ് ചെ​യ​ർ​മാ​ൻ

Dr S Somanath is new Isro chairman
 

ബം​ഗ​ളൂ​രു: ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും മ​ല​യാ​ളി. വി​ക്രം സാ​രാ​ഭാ​യ് സ്‌​പേ​സ് സെ​ന്‍റ​ർ മേ​ധാ​വി ഡോ. ​എ​സ് സോ​മ​നാ​ഥി​നെ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു.

ഡോ.കെ ശിവന്‍ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേല്‍ക്കുന്നത്. എം.ജി.കെ മേനോന്‍,  കെ കസ്തൂരിരംഗന്‍, മാധവന്‍ നായര്‍, രാധാകൃഷ്ണന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികള്‍.  

ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ. സോമനാഥിന്റെ നേട്ടത്തിന് പിന്നില്‍.

കൊ​ല്ലം ടി​കെ​എം കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗി​ൽ നി​ന്ന് മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗി​ൽ ബി​ടെ​ക്കും ബം​ഗ​ളൂ​രു ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ൽ (ഐ​ഐ​എ​സ്‌​സി) നി​ന്ന് എ​യ്‌​റോ​സ്‌​പേ​സ് എ​ഞ്ചി​നീ​യ​റിം​ഗി​ൽ സ്വ​ർ​ണ​മെ​ഡ​ലോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി.

1985ൽ ​ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന​യാ​യ വി​ക്രം സാ​രാ​ഭാ​യ് ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ ചേ​രു​ക​യും പോ​ളാ​ർ സാ​റ്റ​ലൈ​റ്റ് ലോ​ഞ്ച് വെ​ഹി​ക്കി​ൾ (പി​എ​സ്എ​ൽ​വി) പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​വു​ക​യും ചെ​യ്തു.

ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തി​ന്‍റെ ആ​ദ്യ വി​ക്ഷേ​പ​ണ​ത്തി​ന് ത​ട​സ​മാ​യ ക്ര​യോ​ജ​നി​ക് എ​ൻ​ജി​നി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ത് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ​ഗ്ധ​നാ​യ സോ​മ​നാ​ഥാ​യി​രു​ന്നു.

2018ലാണ് സോമനാഥ് വിഎസ്‌എസ്‌സി ഡയറക്ടർ ആയത്. ജിഎസ്എൽവി മാർക്ക് 3 ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്കു രൂപം നൽകിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്.