ഡല്‍ഹിയില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് നേരെ ആ​ക്ര​മ​ണം

drunken man attacked delhi womens commission president
 

ന്യൂഡൽഹി: ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിനു നേരെ അതിക്രമം. സ്വാതിയുടെ കൈ കാറിൽ കുരുക്കി വലിച്ചിഴച്ചെന്നാണ് പരാതി. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് നാൽപ്പത്തേഴുകാരനായ കാർ ഡ്രൈവർ ഹരീഷ് ചന്ദ്രയെ അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ട്.


വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 3.11 ഓ​ടെ​യാ​ണ് സം​ഭ​വം. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ രാ​ത്രി​കാ​ല​ത്ത് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണ് പു​ല​ർ​ച്ചെ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ തെ​രു​വി​ലി​റ​ങ്ങി​യ​ത്.

എ​യിം​സി​ന്‍റെ ര​ണ്ടാ​മ​ത്തെ ഗേ​റ്റി​ന് സ​മീ​പ​ത്താ​യി​രു​ന്ന സ്വാ​തി​യു​ടെ അ​ടു​ത്തേ​യ്ക്ക് എ​ത്തി​യ അ​ക്ര​മി മോ​ശ​മാ​യി സം​സാ​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം. തു​ട​ർ​ന്ന് സ്വാ​തി പ്ര​തി​ക​രി​ച്ച​തോ​ടെ ഇ​യാ​ൾ കാ​റി​ന്‍റെ ജ​ന​ൽ ത​ക​ർ​ത്ത് സ്വാ​തി​യെ അ​ക​ത്തേ​യ്ക്ക് വ​ലി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു.

ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ച ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യെ അ​ക്ര​മി റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ സ​ഹാ​യി​ക​ളും സ​മീ​പ​ത്ത് ത​ന്നെ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ എ​ത്തി​യാ​ണ് സ്വാ​തി​യെ ര​ക്ഷി​ച്ച​ത്. സംഭവത്തിൽ കർശന നടപടിക്ക് വനിതാ കമ്മിഷൻ അധ്യക്ഷ നിർദ്ദേശം നൽകിയിട്ടുണ്ട്.
 
ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യ ത​ന്‍റെ ഗ​തി ഇ​താ​ണെ​ങ്കി​ൽ സാ​ധാ​ര​ണ സ്ത്രീ​ക​ളു​ടെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കു​മെ​ന്നും ദൈ​വ​മാ​ണ് ത​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച​തെ​ന്നു​മാ​ണ് സം​ഭ​വ​ത്തോ​ട് സ്വാ​തി പ്ര​തി​ക​രി​ച്ച​ത്.