എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ്: ഡ​ല്‍​ഹി​യി​ലെ ഒ​ന്‍​പ​ത് ഇ​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ പ​രി​ശോ​ധ​ന

google news
nia

ന്യൂ​ഡ​ല്‍​ഹി: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പു​കേ​സി​ല്‍ ഡ​ല്‍​ഹി​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ പ​രി​ശോ​ധ​ന. ഷ​ഹീ​ന്‍​ബാ​ഗ് അ​ട​ക്കം ഒ​ന്‍​പ​ത് ഇ​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കേ​സി​ല്‍ രാ​ജ്യാ​ന്ത​ര ബ​ന്ധ​മു​ണ്ടെ​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചെ​ന്നാ​ണ് സൂ​ച​ന. 

പ്ര​തി ഷാ​രൂ​ഖ് സെ​യ്ഫി​യു​ടെ വീ​ട്ടി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന നടത്തുന്നത്. ഇ​യാ​ളു​ടെ ഫോ​ണ്‍​വി​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധി​ച്ചി​രു​ന്നു. ഫോ​ണി​ലെ ചി​ല ആ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ്ര​തി വി​ദേ​ശ​ത്തു​ള്ള ആ​ളു​ക​ളു​മാ​യി ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന​താ​യും എ​ന്‍​ഐ​എ കണ്ടെത്തിയിട്ടുണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

Tags