അയോ​ഗ്യനാക്കിയാലും വിടില്ല; ആ 20,000 കോടി ആരുടേതെന്ന് പറയണമെന്ന് രാഹുൽ ​ഗാന്ധി

google news
nj

ന്യൂഡൽഹി: മോദി - അദാനി ബന്ധങ്ങളെ ചോദ്യം ചെയ്യുമെന്ന് ആവർത്തിച്ച് രാഹുൽ ​ഗാന്ധി. 

വാർത്താ സമ്മേളനത്തിലുടനീളം അദാനി വിഷയമാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്. ജീവിത കാലം മുഴുവൻ ആയോ​ഗ്യനാക്കിയാലും മോദി- അദാനി ബന്ധം ചോദ്യം ചെയ്യുമെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

അദാനിയുടെ ഷെൽ കമ്പനികൾക്ക്  ലഭിച്ച 20,000 കോടി ആരുടെതാണെന്ന് വെളിപ്പെടുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. അയോ​ഗ്യനാക്കിയാലും താൻ സത്യം മാത്രമേ പറയൂ എന്നും സത്യത്തിന്റെ കൂടെയേ നിൽക്കൂവെന്നും രാഹുൽ പറഞ്ഞു. 

Tags