വർഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന നാല് ചാനലുകളെയും 11 അവതാരകരെയും ബഹിഷ്‌കരിക്കും ; തീരുമാനവുമായി പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി

google news
INDIA

ന്യൂഡൽഹി: വാര്‍ത്തകളെ വർഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുകയും പക്ഷപാതപരമായി അവതരിപ്പിക്കുകയും ചെയ്യുന്നുവെന്ന കണ്ടെത്തലിന്റെ ഭാ​ഗമായി നാല് ചാനലുകളെയും 11 അവതാരകരെയും ബഹിഷ്‌കരിക്കാൻ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി. റിപബ്ലിക് ഭാരത്, ടൈംസ് നൗ, സുദർശൻ ന്യൂസ്, ദൂരദർശൻ എന്നീ ചാനലുകളാണ് ബഹിഷ്‌ക്കരിക്കാൻ തീരുമാനമുള്ളത്.  ഇതോടൊപ്പം മറ്റ് ചില ചാനലുകളിലെ അവതാരകരുടെ പരിപാടികളിലും മുന്നണിയുടെ പ്രതിനിധികൾ പങ്കെടുക്കില്ല.

chungath

ഗോദി മീഡിയ എന്ന പേരിൽ അറിയപ്പെടുന്ന, മോദി ഭരണകൂടത്തിനു വേണ്ടി വാർത്തകൾ പടച്ചുണ്ടാക്കുന്ന മാധ്യമങ്ങളെയും ചാനൽ അവതാരകരെയും ബഹിഷ്‌ക്കരിക്കാനാണ് ഇൻഡ്യ മുന്നണിയുടെ മാധ്യമ വിഭാഗത്തിന്റെ തീരുമാനം.

അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ(ന്യൂസ്18), അതിഥി ത്യാഗി(ഭാരത് എക്‌സ്പ്രസ്), സുധീർ ചൗധരി, ചിത്ര തൃപാഠി(ആജ് തക്), റുബിക ലിയാഖത്(ഭാരത്24), ഗൗരവ് സാവന്ത്, ശിവ് അരൂർ(ഇന്ത്യ ടുഡേ), പ്രാച്ഛി പ്രശാർ((ഇന്ത്യ ടി.വി), സുശാന്ത് സിൻഹ(ടൈംസ് നൗ നവഭാരത്) എന്നിവരുടെ പരിപാടികൾ ബഹിഷ്‌ക്കരിക്കാനാണു തീരുമാനം. ബുധനാഴ്ച ഡൽഹിയിൽ ചേർന്ന മുന്നണിയുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ 12 പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

ലക്ഷദ്വീപിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസം ഒഴിവാക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി

ഏതാനും മാസത്തേക്കായിരിക്കും ബഹിഷ്‌ക്കരണം. ഇവരുടെ സമീപനത്തിൽ മാറ്റമുണ്ടെങ്കിൽ തീരുമാനം പുനഃപരിശോധിക്കും. ഒരു പുരോഗതിയുമില്ലെങ്കിൽ ഇത്തരം ചാനലുകൾക്കു പരസ്യങ്ങൾ നിഷേധിക്കുന്നതടക്കമുള്ള തീരുമാനങ്ങളുമുണ്ടാകു റിപ്പോർട്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം