രാഹുല്‍ വിദേശത്ത് ആരെയൊക്കെ കാണുന്നുവെന്ന് തനിക്കറിയാം, കൂടുതല്‍ പറയുന്നില്ല'; രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ഗുലാംനബി ആസാദ്

google news
gulam nabi

ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുലാംനബി ആസാദ്. വിദേശത്ത് രാഹുല്‍ ആരെയൊക്കെ കാണുന്നുവെന്ന് തനിക്കറിയാമെന്ന് ആസാദ് പറഞ്ഞു. കളങ്കിത വ്യവസായികളെ കാണുന്നതൊക്കെ അറിയാഞ്ഞിട്ടല്ല. ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണമാണ് കൂടുതല്‍ പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി സ്വയം വഴിതെറ്റുന്നതാണ്. ആരും തെറ്റിക്കുന്നതല്ലെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസില്‍ നിന്നും യുവ നേതാക്കള്‍ പുറത്തുപോകുന്നത് നേതൃത്വത്തിന്റെ കഴിവുകേടാണ്. രാഹുല്‍ അയോഗ്യനായപ്പോള്‍ ഒരു കൊതുക് പോലും കരഞ്ഞില്ല. അനില്‍ ആന്റണി ബിജെപിയിലേക്ക് പോയത് നിര്‍ഭാഗ്യകരമാണ്. ബിജെപിയെ വളര്‍ത്തുന്നത് കോണ്‍ഗ്രസിലെ അര ഡസന്‍ നേതാക്കളാണ്. അധികാരത്തില്‍ തിരിച്ചു വരണമെന്ന് ഒരാഗ്രഹവും ഇല്ലാത്ത നേതാക്കളാണ് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.  


 

 

Tags