പ്രകൃതിവാതക ചെലവ് കുറയ്ക്കാന്‍ കേന്ദ്രം; വി​ല നി​ർ​ണ​യം മാ​സാ​മാ​സം

google news
sd
 

ന്യൂഡൽഹി: രാജ്യത്ത് പ്രകൃതിവാതക വില കുറയ്ക്കാന്‍ സർക്കാർ നടപടി. പിഎന്‍ജി, സിഎന്‍ജി വില നിര്‍ണയത്തിനുള്ള ശുപാര്‍ശ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി പ്രതിമാസമാകും വില നിര്‍ണയിക്കുക. നിലവിലെ വിലനിർണയ രീതി പൂർണമായും മാറ്റും.

വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന സാ​മ്പ​ത്തി​ക കാ​ര്യ കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ പ്ര​കൃ​തി വാ​ത​കം സം​ബ​ന്ധി​ച്ച കി​രി​ത് പ​രീ​ഖ് ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​ക​ൾ അം​ഗീ​ക​രി​ച്ചു.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ ക്രൂ​ഡോ​യി​ൽ വി​ല അ​ടി​സ്ഥാ​ന​മാ​ക്കി പാ​ച​ക​വാ​ത​ക വി​ല തീ​രു​മാ​നി​ക്കും. പ്ര​തി​മാ​സം വി​ല​നി​ർ​ണ​യം ന​ട​ത്തും. അ​ടി​സ്ഥാ​ന വി​ല​യും പ​ര​മാ​വ​ധി വി​ല​യും നി​ർ​ണ​യി​ക്കും. അടിസ്ഥാന വില 4 ഡോളറും മേൽത്തട്ട് വില 6.5 ഡോളറുമായിരിക്കും. പുതിയ വിലനിർണയരീതി ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പൊതു സ്വകാര്യ പങ്കാളിത്തത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ ബഹിരാകാശ നയത്തിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.

പാ​ച​ക​വാ​ത​ക വി​ല​നി​ർ​ണ​യ ഫോ​ർ​മു​ല അ​വ​ലോ​ക​നം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച കി​രി​ത് പ​രീ​ഖ് ക​മ്മി​റ്റി, 2027 ജ​നു​വ​രി 1-ന​കം പ്ര​കൃ​തി​വാ​ത​ക വി​ല പൂ​ർ​ണ​മാ​യി ഉ​ദാ​ര​വ​ൽ​ക്ക​രി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് സ​മി​തി സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

Tags