'മലമുകളിൽ കയറിയത് മാങ്ങ പറിക്കാൻ',മലമുകളിൽ നിന്നും രക്ഷപ്പെട്ട കുട്ടിയുടെ വെളിപ്പെടുത്തൽ

google news
manga

മലപ്പുറം : മാങ്ങ പറിക്കാനാണ് മലമുകളിൽ കയറിയതെന്ന് മലപ്പുറം കരുവാരക്കുണ്ടിലെ ചേരി കൂമ്പൻമല മലമുകളിൽ നിന്നും രക്ഷപ്പെട്ട കുട്ടി. കോട ഇറങ്ങിയതും മഴയും തിരിച്ചിറങ്ങാൻ പ്രയാസമുണ്ടാക്കി. തിരിച്ചിറങ്ങിയപ്പോൾ ഒരാൾ വഴുതി വീണു. വീഴ്ചയിൽ വന്ന് കാലിന് തട്ടിയപ്പോൾ രണ്ടാമത്തെയാളും വീണു.  ഇതോടെ രണ്ടു പേർക്ക് നടക്കാൻ പറ്റാതായി. ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളോട് ആളെ വിളിച്ചു കൊണ്ടു വരാൻ അറിയിക്കുകയായിരുന്നുവെന്ന്  രക്ഷപ്പെട്ട കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.  

ചേരി കൂമ്പൻമല കയറിയ മൂന്ന് യുവാക്കളിൽ 2 പേരാണ് തിരിച്ചിറങ്ങാൻ കഴിയാതെ മലമുകളിൽ കുടുങ്ങിയത്.ഫയർഫോഴ്സ് സംഘത്തിന്റെെ അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് മലമുകളിൽ കുടുങ്ങിയ രണ്ട് പേരെയും താഴെയിറക്കിയത്. താഴെ എത്തിയ മൂന്നാമൻ നൽകിയ വിവരമനുസരിച്ച് പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്. പ്രദേശവാസികളായ ഇരുവർക്കും സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നുവെങ്കിലും തിരിച്ചിറങ്ങാനായില്ല. ഒരാളുടെ കാലിന് പൊട്ടലുണ്ടെന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags