ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഏഴ് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ലക്സറിലെ ഹബീബ്പൂർ കുണ്ടി ഗ്രാമത്തിൽ അത്പാൽ (47), ബസേദി ഖാദറിൽ അജയ് കുമാർ (27) എന്നിവർ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. റൂർക്കിയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണാണ് ഏഴുവയസുകാരി അലിയുസ മരിച്ചത്.
പ്രളയ ബാധിത ഗ്രാമങ്ങളായ ലക്സർ, ഭഗവാൻപൂർ, ഹരിദ്വാർ, റൂർക്കി എന്നിവിടങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്നും അവർക്ക് ഭക്ഷണ പാക്കറ്റുകൾ, കുടിവെള്ളം, ദുരിതാശ്വാസ കിറ്റുകൾ എന്നിവ വിതരണം ചെയ്യുന്നുണ്ടെന്നും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ഹരിദ്വാറിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ്, സൈന്യം എന്നിവയുടെ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് സംസ്ഥാനത്തെ പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. ഋഷികേശ്-കേദാർനാഥ് ദേശീയപാതയിൽ ഖക്ര, നൗഗാവ് എന്നിവിടങ്ങളിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
Also read : നരേന്ദ്ര മോദി ഇന്ന് യുഎഇയില്; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യാഴാഴ്ച ഹരിദ്വാറിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം