ചെന്നൈ; തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പടെയുള്ള വിവിധ ജില്ലകളില്‍ കനത്ത മഴ. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പെയ്യുന്നത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ചെന്നൈയിലേക്കുള്ള 10 വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകി. 1996ന് ശേഷം തമിഴ്‌നാട്ടില്‍ ജൂണില്‍ ഇത്ര ശക്തമായി മഴ പെയ്യുന്നത് ആദ്യമായാണ്.
Read More:സ്വകാര്യ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ ; തലയ്ക്കടിച്ചു കൊന്നു
ചെന്നൈയിലെ മീനാക്ഷിപുരത്ത് ഇന്ന് പുലര്‍ച്ചെ 5.30 മുതല്‍ 13.7 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്. 10 മണി വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ നാളെ വരെ ചെന്നൈ ഉള്‍പ്പടെയുള്ള വിവിധ ജില്ലകളില്‍ മഴ തുടരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം