മാൾഡ: വെസ്റ്റ് ബംഗാളിലെ പുരാതന മുസ്‌ലിം പള്ളിയിൽ പൂജ നടത്തി ഹിന്ദു സന്ന്യാസിയും സംഘവും. മാൾഡ ജില്ലയിലെ അദിന പള്ളിയിലാണ് സംഘം പൂജ നടത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മാൾഡക്ക് പുറത്തുനിന്നുള്ള മഹാരാജ് ഹിരൺമയി ഗോസാമിയണ് പള്ളിയുടെ വളപ്പിൽ അനുയായികൾക്കൊപ്പം പൂജ നടത്തിയത്. വാർത്ത പ്രചരിച്ചതോടെ മുസ്‌ലിംകൾ മാൾഡ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പ്രദേശത്തെത്തിയ പൊലീസ് പൂജ നിർത്തിവെപ്പിച്ചു. ഗ്യാൻവാപി പള്ളിയിൽ കോടതി വിധിയോടെ ഹിന്ദു വിഭാഗം പൂജ തുടങ്ങിയ ശേഷമാണ് ബംഗാളിൽ നിന്ന് മറ്റൊരു സംഭവം പുറത്തുവരുന്നത്.
One More Masjid is on Target #Westbengal Malda 700 Years old #AdinaMasjid,Hindu monk Maharaj Hiranmoy Goswami, accompanied by several young men, conducted prayers inside the Adina Mosque in Malda on Saturday, began performing religious rituals within the mosque premises. pic.twitter.com/vAlyqSEdju
— Mohammad Imran 🔻 (@imranaryan2) February 19, 2024
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ) കീഴിലാണ് അദിന പള്ളി പ്രവർത്തിക്കുന്നത്. സംഭവത്തിൽ എഎസ്‌ഐയുടെ പരാതിയിൽ ഗോസാമിക്കെതിരെ കേസെടുത്തു. ഗോസാമിക്കും കൂട്ടുകാർക്കുമെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആൾ ബംഗാൾ ഇമാം മുഅദ്ദിൻ അസോസിയേഷൻ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി നിസാമുദ്ദീൻ ബിശ്വാസ് പറഞ്ഞു.
Read more :
- മറയൂരിൽ റിട്ടയേർഡ് എസ്.ഐയെ സഹോദരീപുത്രൻ വെട്ടിക്കൊലപ്പെടുത്തി
- സന്ദേശ്ഖാലിയെ മണിപ്പൂരുമായി താരതമ്യം ചെയ്യേണ്ടെന്ന് സുപ്രീം കോടതി
- പേട്ടയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി; രണ്ടുവയസുകാരിയെ കിട്ടിയത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നും
- പാകിസ്ഥാൻ അധോലോക നേതാവ് അമീർ ബാലാജ് ടിപ്പു വെടിയേറ്റു മരിച്ചു
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക