ഇന്ത്യയിലെത്തുന്ന വിദേശയാത്രക്കാർക്ക് ഇന്ന് മുതൽ ഹോം ക്വാറന്റൈൻ നിർബന്ധം

ut

ന്യൂഡൽഹി: രാജ്യത്ത് എത്തുന്ന വിദേശയാത്രക്കാർക്ക് ഇന്ന് മുതൽ ഹോം ക്വാറന്റൈൻ നിർബന്ധം. ഒമിക്രോൺ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഏഴ് ദിവസത്തെ ഹോം ക്വാറന്റൈൻ ആണ് നിർദ്ദേശിച്ചിരിക്കുന്നത്.ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ ഇരുന്ന ശേഷം എട്ടാം ദിവസം ആർടിപിസിആർ പരിശോധനയ്‌ക്കും വിധേയരാകണം. അഞ്ച് വയസിൽ താഴെയുളള കുട്ടികളെ പരിശോധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇവർക്ക് രോഗലക്ഷണമുണ്ടെങ്കിൽ മാത്രം പരിശോധന നടത്തിയാൽ മതി.കണക്ടിങ് വിമാനങ്ങൾക്ക് വേണ്ടി ഇറങ്ങുന്നവരും വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്തണം.എട്ടാം ദിവസം നടത്തുന്ന പരിശോധനയുടെ ഫലം ഉൾപ്പെടെ യാത്രക്കാർ എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. സ്വന്തം ചെലവിലാണ് യാത്രക്കാർ പരിശോധന നടത്തേണ്ടത്.