ജയ്പൂർ : രാജസ്ഥാനിലെ വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ഹോണ്ട ഇന്ത്യ ഫൗണ്ടേഷന് രാജസ്ഥാന് സര്‍ക്കാരിന്റെ അഭിമാന പുരസ്കാരമായ ഭാമാഷാ അവാര്‍ഡ് ലഭിച്ചു. ജയ്പൂരിലെ ബിര്‍ള ഓഡിറ്റോറിയത്തില്‍ 2023 സെപ്റ്റംബര്‍ 11ന് സംഘടിപ്പിച്ച 27ാമത് ഭാമാഷാ സമ്മാന്‍ ചടങ്ങില്‍, ഹോണ്ട ഇന്ത്യ ഫൗണ്ടേഷന് വേണ്ടി സിഎസ്ആര്‍ ഓപ്പറേറ്റിങ് ഹെഡ് സത്യപ്രകാശ് പാട്ടീല്‍, സിഎസ്ആര്‍ ഡിവിഷന് ഹെഡ് അനു മേത്ത എന്നിവര്‍ക്കൊപ്പം ഹോണ്ടയുടെ മറ്റ് പ്രതിനിധികളും ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു.
രാജസ്ഥാന് വിദ്യാഭ്യാസ മന്ത്രി ബുലാക്കി ദാസ് കല്ല, രാജസ്ഥാന് സര്‍ക്കാരിന്റെ സെക്രട്ടറിയും കമ്മീഷണറുമായ നവിന് ജെയിന്, രാജസ്ഥാന് പഞ്ചായത്തിരാജ് വകുപ്പ് ഡയറക്ടര്‍ കാന റാം എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്. രാജസ്ഥാനിലെ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
read also…..സംസ്കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച് .ഡി. പ്രവേശനം;അവസാന തീയതി സെപ്തംബർ 28
രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങളില്‍ വിദ്യാര്‍ഥികളെ ശാക്തീകരിക്കുന്നതിനും, യുവാക്കള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ വിദ്യാഭ്യാസ സംരംഭങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന ഹോണ്ട ഇന്ത്യ ഫൗണ്ടേഷനെ ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് പ്രശംസിച്ചു. രാജസ്ഥാനിലെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ സഹായങ്ങള്‍, അധ്യാപക പരിശീലനം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ വിവിധ പദ്ധതികള്‍ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന് ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം