സംസ്‌കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച് .ഡി. പ്രവേശനം;അവസാന തീയതി സെപ്തംബർ 28

google news
f

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഫുൾടൈം പിഎച്ച് .ഡി. പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.   സെപ്തംബർ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  കോഴ്‌സുകളെല്ലാം കാലടിയിലെ മുഖ്യക്യാമ്പസിലായിരിക്കും നടത്തുക. പിഎച്ച് .ഡി. പ്രോഗ്രാമുകള്‍, ഒഴിവുകളുടെ എണ്ണം എന്നിവ താഴെ ചേര്‍ത്തിരിക്കുന്നു:


സംസ്‌കൃതം സാഹിത്യം (13), സംസ്‌കൃതം വേദാന്തം (3), സംസ്‌കൃതം വ്യാകരണം (8), സംസ്‌കൃതം ന്യായം(1), സംസ്‌കൃതം ജനറല്‍ (4), ഹിന്ദി (5), ഇംഗ്‌ളീഷ് (8), മലയാളം (5), ഫിലോസഫി (6), ഹിസ്റ്ററി (11), സോഷ്യോളജി (2), മ്യൂസിക് (4), സംസ്‌കൃതം വേദിക് സ്റ്റഡീസ് (1), മാനുസ്ക്രിപ്റ്റോളജി (1), കംപാരറ്റീവ് ലിറ്ററേച്ചർ (5).

enlite ias final advt


യോഗ്യത
 

നിര്‍ദിഷ്ട വിഷയത്തില്‍/ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി പ്ലസ് ഗ്രേഡോടെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബിരുദാനന്തരബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്.സി./എസ്.ടി./ഒ.ബി.സി., ഭിന്നശേഷി, ഇ.ഡബ്ല്യു.എസ്., ജി. എൻ. സി. പി., വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമുള്ള അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നിർദിഷ്ട രീതിയിൽ എം. ഫിൽ. പൂർത്തിയാക്കിയവർക്കും പിഎച്ച് .ഡി. പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്. അതത് പഠന വിഭാഗങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

read also....ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക് സാരഥി അഭിയാന്‍ സ്കോളര്‍ഷിപ്പുമായി മഹീന്ദ്ര


അതത് പഠന വിഭാഗങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക. പ്രവേശന പരീക്ഷകൾ കാലടി മുഖ്യക്യാമ്പസിലായിരിക്കും നടക്കുക. ഹാൾടിക്കറ്റുകൾ ഒക്ടോബർ ഒൻപതിന് സർവ്വകലാശാല വെബ്സൈറ്റുകളിൽ നിന്നും അപേക്ഷകർക്ക് ഡൗൺ ലോഡ് ചെയ്യാം. പ്രവേശന പരീക്ഷയിൽ വിജയിച്ചവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. സർവ്വകലാശാലയുടെ തീരുമാനങ്ങൾക്ക് വിധേയമായി അർഹരായവർക്ക് ഓരോ ഡിപ്പാർട്ടുമെന്റുകളിലും ഏതാനും ഫെലോഷിപ്പുകൾ ലഭ്യമാണ്.


ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 28. www.ssus.ac.in. എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങൾക്ക് www.ssus.ac.in. സന്ദര്‍ശിക്കുക.
 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം