'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ല', ഇതുകൊണ്ടൊന്നും നിശബ്ദനാകില്ലെന്ന് രാഹുല്‍ ഗാന്ധി

google news
rahul gandhi g

ന്യൂ ഡല്‍ഹി:  ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് മുമ്പും താന്‍ പലതവണ പറഞ്ഞിട്ടുണ്ടെന്നും രാജ്യത്തിനായിട്ടാണ് താന്‍ പോരാടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചു. പാര്‍ലമെന്റില്‍ നടത്തിയ എന്റെ പ്രസംഗം ഒഴിവാക്കി, പിന്നീട് ലോക്‌സഭാ സ്പീക്കര്‍ക്ക് വിശദമായ മറുപടി എഴുതി. ചില മന്ത്രിമാര്‍ എന്നെക്കുറിച്ച് നുണ പറഞ്ഞു, ഞാന്‍ വിദേശ ശക്തികളുടെ സഹായം തേടിയെന്നാണ് അവര്‍ പറയുന്നത്. പക്ഷെ ഇതുകൊണ്ടൊന്നും ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്‍ത്തില്ല, അയോഗ്യതയോ, ആരോപണങ്ങളോ തനിക്ക് പ്രശ്‌നമല്ല.  ജയിലിലടച്ചാലും ഭയമില്ല. മാപ്പ് പറയാന്‍ ഞാന്‍ സവാര്‍ക്കറല്ല. സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 

Tags