ഡൽഹി: കുറ്റം ചെയ്തതിന് ദൃക്സാക്ഷികൾ ഇല്ലെങ്കിൽ, പ്രതി എന്തു പ്രേരണയിലാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാൻ കഴിയണമെന്ന് സുപ്രീംകോടതി. പ്രതിയും കൊല്ലപ്പെട്ടയാളും തമ്മിൽ ഒരു ശത്രുതയുമില്ലെന്ന് സാക്ഷികളെല്ലാം മൊഴി നൽകിയെന്നും കൊലപാതക കേസിൽ ഛത്തിസ്ഗഢ് ഹൈകോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വെറുതെവിട്ട് രണ്ടംഗ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
‘സംഭവത്തിന് ദൃക്സാക്ഷികളില്ലെങ്കിൽ, കുറ്റത്തിനുള്ള പ്രേരണ സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിയണം. പ്രത്യക്ഷ തെളിവുള്ള കുറ്റങ്ങളിൽ പ്രേരണ ഒരു പ്രധാന ഘടകമല്ല’ -ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് വിശദമാക്കി.
2008ൽ നടന്ന കൊലപാതകത്തിൽ ഛത്തിസ്ഗഢ് ഹൈകോടതി ജീവപര്യന്തം ശിക്ഷവിധിച്ചയാൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് വിധി. തന്റെ അനന്തരവൻ വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടയാളുടെ അമ്മാവനാണ് ഹരജി നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം