ഐഐഎം ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

ഐഐഎം ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

കൊല്‍ക്കത്ത: കല്‍ക്കട്ട ഐഐഎം ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പായല്‍ ഖണ്ഡേല്‍വാള്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. 28 വയസായിരുന്നു.

ഐഐഎം കല്‍ക്കട്ടയുടെ ജോക്ക് കാമ്പസിലെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വിദ്യാര്‍ഥിനിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ഐഐഎം ഔദ്യോഗിക പ്രസ്താവനയിറക്കിയിട്ടുണ്ട്.,