ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഏ​ഴു ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ; യാത്രാ മാർഗരേഖ പുതുക്കി കേന്ദ്രം

omicron,  covid
 

ന്യൂ​ഡ​ൽ​ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യാത്രാ മാർഗരേഖ പുതുക്കി കേന്ദ്രം. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഏ​ഴു ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ന്‍റൈ​ൻ നിർബന്ധമാക്കി ആരോഗ്യമന്ത്രാലയം. 

ഏ​ഴു ദി​വ​സ​ത്തി​നു​ശേ​ഷം ഇ​വ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് ആ​ണെ​ങ്കി​ൽ, അ​വ​രെ ഐ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​യ്ക്കു​ക​യും അ​വ​രു​ടെ സാ​ന്പി​ളു​ക​ൾ ജീ​നോം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്യും.

രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണും കോ​വി​ഡും വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക.

നേരത്തെ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് മാത്രമാണ് ഏഴ് ദിവസം നിർബന്ധിത ക്വാറന്റീൻ നിർദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കൊവിഡ് വ്യപാനം രൂക്ഷമായ സാഹചര്യത്തിലാണ് വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രക്കാരും നിർബന്ധിത ക്വാറന്റീനിൽ പ്രവേശിക്കണമെന്ന നിർദേശം ആരോഗ്യമന്ത്രാലയം നൽകിയിരിക്കുന്നത്.