കൊവിഡ്; 24 മണിക്കൂറിനിടെ 10,542 പേര്‍ക്ക് രോഗം, 38 മരണം

google news
covid 19

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 10,542 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 38 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ രാജ്യത്ത് 63,562 സജീവ കേസുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.39 ശതമാനമാണ്. രോഗമുക്തി നിരക്ക് 98.67 ശതമാനമാണ്. 

അതേസമയം, കഴിഞ്ഞ ദിവസം മാത്രം  കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ ആറും, ഡല്‍ഹിയില്‍ അഞ്ചും, ഛത്തീസ്ഗഡില്‍ നാലും, കര്‍ണാടകയില്‍ മൂന്നും, രാജസ്ഥാനില്‍ രണ്ടും മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതുച്ചേരി, പഞ്ചാബ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, കേരളം എന്നിവടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Tags