ആശങ്ക ഒഴിയുന്നില്ല; രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു

google news
covid 19

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 5335 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇന്നലെമാത്രം 13 മരണവും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവുമായി.

നിലവില്‍ രാജ്യത്ത് 25,587 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, സെപ്റ്റംബര്‍ 23ന് ശേഷം രാജ്യത്ത് ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 5000 കടക്കുന്നത്.

 

Tags