ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിൽ, കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി ഏതാനും ദിവസം മുമ്പ് വാഷിംഗ്ടണിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. എന്നാൽ, കാനഡയുടെയും ഇന്ത്യയുടെയും വിദേശകാര്യ മന്ത്രാലയങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. കനേഡിയൻ നയതന്ത്രജ്ഞർക്ക് ഇന്ത്യ വിടാൻ സമയപരിധി നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് കനേഡിയൻ സർക്കാർ ന്യൂഡൽഹിയുമായുള്ള നയതന്ത്ര സാഹചര്യം പരിഹരിക്കാൻ ശ്രമിക്കുന്നതായി സാഹചര്യം പരിചയമുള്ള ആളുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
പ്രശ്നം സ്വകാര്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി ഈ മാസം ആദ്യം പറഞ്ഞിരുന്നു. ‘ഞങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ബന്ധപ്പെടുന്നുണ്ട്. കനേഡിയന്‍ നയതന്ത്രജ്ഞരുടെ സുരക്ഷ ഞങ്ങള്‍ വളരെ ഗൗരവമായി കാണുന്നു. ഇക്കാര്യത്തില്‍ ഞങ്ങള്‍ സ്വകാര്യമായി ഇടപെടുന്നത് തുടരും. കാരണം നയതന്ത്ര സംഭാഷണങ്ങള്‍ സ്വകാര്യമായി നടത്തുന്നതാണ് ഏറ്റവും നല്ലത്. ‘, മന്ത്രി വിശദീകരിച്ചു. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു ഈ പ്രതികരണം.
ഇന്ത്യയുടെ ആവശ്യത്തിന് പിന്നാലെ ഏകദേശം 30 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് ക്വാലാലംപൂരിലേക്കോ സിംഗപ്പൂരിലേക്കോ കാനഡ സ്ഥലം മാറ്റിയെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാനഡ ഉത്തരവാദിത്തപരമായും ക്രിയാത്മകമായും ഇടപഴകുന്നത് തുടരുമെന്നും പറഞ്ഞിരുന്നു.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ദില്ലിയിലും അഞ്ച് സംസ്ഥാനങ്ങളിലും എൻഐഎ റെയ്ഡ്
ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണങ്ങളാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലിന് കാരണമായത്. പിന്നാലെ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യ ശക്തമായി പ്രതികരിച്ചു. ആരോപണങ്ങളെ ‘അസംബന്ധം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. പിന്നാലെ ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇതിന് മറുപടിയായി ഒരു മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കിയിരുന്നു.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം