നേപ്പാളിലേക്ക് തൂക്കുപാലം വീണ്ടും തുറക്കുന്നു

നേപ്പാളിലേക്ക് തൂക്കുപാലം വീണ്ടും തുറക്കുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ദർച്ചോലയിൽ നേപ്പാളുമായി ബന്ധിപ്പിക്കുന്ന രാജ്യാന്തര തൂക്കുപാലം വീണ്ടുതുറക്കുന്നു- എ എൻഐ റിപ്പോർട്ട്. ഇന്ത്യൻ സേനയിലുൾപ്പെടെ സേവനമനുഷ്ഠിച്ച് വിരമിച്ച നേപ്പാളികൾക്ക് പെൻഷൻ ആനുകൂല്യങ്ങൾക്കായ് ഇന്ത്യയിലെ ബാങ്കുകളെയും പോസ്റ്റ് ഓഫിസുകളെയും സമീപിക്കേണ്ടതുണ്ട്. ഇവർക്കുള്ള യാത്രാ സൗകര്യമെന്ന നിലയിലാണ് ദർച്ചോല രാജ്യാന്തര തൂക്കുപാലം വീണ്ടും തുറക്കുന്നത്.

ആഴ്ച്ചയിൽ മൂന്നുദിവസം രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെ അഞ്ചു മണിക്കൂർ വീതം പാലം തുറന്നിടും. നേപ്പാൾ സർക്കാരിൻ്റെ അഭ്യർത്ഥനമാനിച്ചാണ് പാലം വീണ്ടും തുറന്നുകൊടുത്തത്.

ഒക്ടോബർ 21 ന് പാലം വീണ്ടും തുറന്നപ്പോൾ 238 നേപ്പാളി മുൻ ഇന്ത്യൻ ജീവനക്കാർ പെൻഷൻ വാങ്ങാനായി ഇന്ത്യയിലെത്തി. 151 ഇന്ത്യക്കാർ പാലത്തിലൂടെ നേപ്പാളിലേക്കും പോയി. എല്ലാ മാസവും ഈ സൗകര്യം നേപ്പാളികളായ മുൻ ഇന്ത്യൻ ജീവനക്കാർക്ക് ഉപയുക്തമാക്കാമെന്ന് ദർച്ചോല ഡെപ്യൂട്ടി കളക്ടർ അനിൽ കുമാർ ശുക്ല പറഞ്ഞു.