ജമ്മുകാശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസ്ഐ; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി ഐ​ബി

fht

 ന്യൂഡൽഹി: ജമ്മുകാശ്മീരിലെ (Jammu Kashmir) ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസ്ഐയെന്ന് (ISI)  രഹസ്യാന്വേഷണ റിപ്പോർട്ട് (Intelligence Report) . ഉന്നതതല യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് (Amit Shah)  ഐബി റിപ്പോര്‍ട്ട് കൈമാറി. ഇ​ന്ന​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ർ​ന്ന സു​ര​ക്ഷ വി​ല​യി​രു​ത്ത​ല്‍ യോ​ഗ​ത്തി​ല്‍ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍, ഐ​ബി, ബി​എ​സ്എ​ഫ്, സി​ആ​ർ​പി​എ​ഫ് മേ​ധാ​വി​ക​ളും പ​ങ്കെ​ടു​ത്തു.

ജ​മ്മു​കാ​ഷ്മീ​രി​ല്‍ സി​ക്ക്,ഹി​ന്ദു വി​ഭാ​ഗ​ക്കാ​ർ​ക്ക് നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണം ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ പു​തി​യ ത​ന്ത്ര​മാ​യാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.‍ വ്യാ​ഴാ​ഴ്ച കാ​ഷ്മീ​രി​ൽ സ്കൂ​ളി​ൽ അ​തി​ക്ര​മി​ച്ചെ​ത്തി​യ ഭീ​ക​ര​ർ ര​ണ്ട് അ​ധ്യാ​പ​ക​രെ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

സംഗം സർക്കാർ സ്‌കൂളിലാണ് ഭീകരാക്രമണം ഉണ്ടായത്. സ്‌കൂളിലെ പ്രിൻസിപ്പളായ സതീന്ദർ കൗർ അദ്ധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ മൂന്ന് ദിവസത്തിവിടെ മൂന്ന് പേരാണ് ഇവിടെ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം കശ്മീരി പണ്ഡിറ്റായ ഒരു മെഡിക്കൽ ഷോപ്പ് ഉടമ കൊല്ലപ്പെട്ടിരുന്നു. അന്ന് തന്നെ രാത്രി വഴിയോര കച്ചവടക്കാരനേയും മറ്റൊരാളെയും ഭീകരർ വെടിവെച്ച് കൊന്നിരുന്നു.