ന്യൂഡൽഹി: ജമ്മുകാശ്മീരിലെ (Jammu Kashmir) ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസ്ഐയെന്ന് (ISI) രഹസ്യാന്വേഷണ റിപ്പോർട്ട് (Intelligence Report) . ഉന്നതതല യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് (Amit Shah) ഐബി റിപ്പോര്‍ട്ട് കൈമാറി. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന സുരക്ഷ വിലയിരുത്തല്‍ യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഐബി, ബിഎസ്എഫ്, സിആർപിഎഫ് മേധാവികളും പങ്കെടുത്തു.
ജമ്മുകാഷ്മീരില്‍ സിക്ക്,ഹിന്ദു വിഭാഗക്കാർക്ക് നേരെ നടക്കുന്ന ആക്രമണം ഭീകര സംഘടനകളുടെ പുതിയ തന്ത്രമായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. വ്യാഴാഴ്ച കാഷ്മീരിൽ സ്കൂളിൽ അതിക്രമിച്ചെത്തിയ ഭീകരർ രണ്ട് അധ്യാപകരെ കൊലപ്പെടുത്തിയിരുന്നു.
സംഗം സർക്കാർ സ്‌കൂളിലാണ് ഭീകരാക്രമണം ഉണ്ടായത്. സ്‌കൂളിലെ പ്രിൻസിപ്പളായ സതീന്ദർ കൗർ അദ്ധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ മൂന്ന് ദിവസത്തിവിടെ മൂന്ന് പേരാണ് ഇവിടെ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം കശ്മീരി പണ്ഡിറ്റായ ഒരു മെഡിക്കൽ ഷോപ്പ് ഉടമ കൊല്ലപ്പെട്ടിരുന്നു. അന്ന് തന്നെ രാത്രി വഴിയോര കച്ചവടക്കാരനേയും മറ്റൊരാളെയും ഭീകരർ വെടിവെച്ച് കൊന്നിരുന്നു.