ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ജവാന് പരുക്ക്

google news
ch

manappuram 1

ഛത്തിസ്ഗഢിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളിൽ 9.93 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും ബൂത്തിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായി. മാവോയിസ്റ്റ് സ്വാധീന മേഖലയായ സുഖ്മയിലാണ് ജവാന് പരുക്കേറ്റത്. ഐഇഡി പൊട്ടിത്തെറിച്ചാണ് പരുക്ക്. ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ നൂറിലധികം രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ വർധിപ്പിച്ചു

ഇരുപത് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് എത്തുക. മാവോയിസ്റ്റ് ശക്തി മേഖലകളായ ബസ്തർ, ദന്തേവാഡ, സുഖ്മ, ബീജാപൂർ, കാങ്കീർ, രാജ്‌നന്ദഗാവ്, നാരായൺപൂർ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യ ഘട്ട വോട്ടെടുപ്പിൽ പോളിംഗ് ബൂത്തിലെത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു