അപകീര്‍ത്തി കേസിലെ വിധി സ്റ്റേ ചെയ്യണം; രാ​ഹു​ൽ ഗാ​ന്ധി ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ

google news
rahul g
 

അ​ഹ​മ്മ​ദാ​ബാ​ദ്: അ​പ​കീ​ർ​ത്തി കേ​സി​ൽ സൂ​റ​ത്ത് സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കി രാ​ഹു​ൽ ഗാ​ന്ധി. ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യി​ലാ​ണ് അ​പ്പീ​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കേസില്‍ കുറ്റക്കാരനെന്ന വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം അപ്പീലില്‍ ആവശ്യപ്പെട്ടു.

മോ​ദി പ​രാ​മർ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രി​മി​ന​ൽ മാ​ന​ന​ഷ്ട​ക്കേ​സി​ൽ സൂ​റ​ത്ത് സി​ജെ​എം കോ​ട​തി രാ​ഹു​ലി​ന് പ​ര​മാ​വ​ധി ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഈ ​കേ​സി​ൽ രാ​ഹു​ൽ ന​ൽ​കി​യ അ​പ്പീ​ൽ സൂ​റ​ത്ത് സെ​ഷ​ൻ​സ് കോ​ട​തി​യും ത​ള്ളി​യി​രു​ന്നു.

സെ​ഷ​ൻ​സ് കോ​ട​തി വി​ധി​യി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്നും പ​രാ​തി​ക്കാ​ര​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

 
നേരത്തെ കുറ്റക്കാരനാണെന്ന സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍പി മൊഗേര അംഗീകരിച്ചില്ല. സൂറത്ത് സെഷന്‍സ് കോടതിയില്‍ രണ്ട് അപേക്ഷകളാണ് രാഹുലിന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ചിരുന്നത്: ഒന്ന് ശിക്ഷ സ്റ്റേ ചെയ്യാനും (അല്ലെങ്കില്‍ അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെ ജാമ്യം). രണ്ടാമത്തേത്, അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യാനുമാണ്. 

വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരുകയാണ്. അപകീര്‍ത്തി പരാമര്‍ശത്തില്‍ സിജെഎം കോടതി രാഹുലിനെ രണ്ടു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. ഇതേത്തുടര്‍ന്നാണ് രാഹുലിനെ ലോക്‌സഭ സെക്രട്ടേറിയറ്റ് ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. 
 

Tags