പൂഞ്ച്/ രജൗരി : സൈന്യം മര്‍ദിച്ച് കൊലപ്പെടുത്തിയതായി ആരോപണമുയര്‍ന്ന മൂന്ന് യുവാക്കളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.മരണത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് പ്രതിരോധ മന്ത്രി പൂഞ്ചിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്.
എന്തു സംഭവിച്ചാലും നീതി ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയും ലെഫ്. ഗവര്‍ണര്‍ മനോജ് സിഹ്നയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള നാല് പേരുടെയും ആരോഗ്യസ്ഥിതി മന്ത്രി ചോദിച്ചറിഞ്ഞു. സഫീര്‍ ഹുസൈൻ (43), മുഹമ്മദ് ഷൗക്കത്ത് (27), ഷബീര്‍ അഹമ്മദ് (32) എന്നിവരെയാണ് സൈന്യം പിടികൂടിയതിന് പിന്നാലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവാക്കളുടെ മരണത്തില്‍ വൻപ്രതിഷേധമുയര്‍ന്നിരുന്നു. നാല് പേര്‍ ചികിത്സയിലുണ്ട്.
അന്വേഷണത്തിന് ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചക്കെത്തിയ മുൻ എം.എല്‍.സി ഷഹനാസ് ഗനായ് പറഞ്ഞു. ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു. യുവാക്കളുടെ മരണത്തെ അപലപിക്കുന്നതോടൊപ്പം, ധീരരായ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ശത്രുക്കളെ ഇത്തരം സംഭവങ്ങള്‍ പ്രയോജനപ്പെടുത്താൻ നാട്ടുകാര്‍ അനുവദിക്കില്ലെന്നും ഗനായ് വ്യക്തമാക്കി.
Read more : ഗണേഷ് കുമാറിന് സിനിമാ വകുപ്പുകൂടി നൽകണമെന്ന് ആവശ്യമുന്നയിച്ച് പാർട്ടി
സംഭവത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രതിരോധമന്ത്രി ഉറപ്പ് നല്‍കിയതായി സുരൻകോട്ട് ജില്ല വികസന കൗണ്‍സില്‍ അംഗം സുഹൈല്‍ മാലിക് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു