ദേശീയ രാഷ്ട്രീയത്തിലേക്ക് കെസിആര്‍; പാര്‍ട്ടി രൂപീകരണം ഉടനുണ്ടാകും

k chandrashekhar rao will enter into national politics
 

ഹൈ​ദ​രാ​ബാ​ദ്: ദേ​ശീ​യ പാ​ർ​ട്ടി ഉ​ട​ൻ രൂ​പീ​ക​രി​ക്കു​മെ​ന്ന് തെ​ലു​ങ്കാ​ന രാ​ഷ്ട്ര സ​മി​തി അ​ധ്യ​ക്ഷ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു. പു​തി​യ പാ​ർ​ട്ടി​യു​ടെ ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2024ലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ദേശീയ പാര്‍ട്ടി രൂപീകരണം. ബിജെപി വിരുദ്ധ ചേരിയിലെ നേതാക്കളുമായി കെ ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തും.

തെ​ലു​ങ്കാ​ന രാ​ഷ്ട്ര സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​തി​നു മു​ൻ​പ് ചെ​യ്ത​തു പോ​ലെ ബു​ദ്ധി​ജീ​വി​ക​ൾ, സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​ർ എ​ന്നി​വ​രു​മാ​യി നീ​ണ്ട ച​ർ​ച്ച​ക​ൾ ന​ട​ത്തി. ബ​ദ​ൽ ദേ​ശീ​യ അ​ജ​ണ്ട ഇ​തി​ലൂ​ടെ രൂ​പ​പ്പെ​ട്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും കെ​സി​ആ​റി​ന്‍റെ ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

വൈ​കാ​തെ, ദേ​ശീ​യ പാ​ർ​ട്ടി​യും അ​തി​ന്‍റെ ന​യ​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണ​വും ന​ട​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
 

രാഷ്ട്രീയ നേട്ടത്തിനായി ബിജെപി മതപരമായ ഭിന്നതകള്‍ സൃഷ്ടിക്കുകയാണെന്ന് കെ ചന്ദ്രശേഖരറാവു ആരോപിച്ചു. തെലങ്കാനയെ രാജ്യത്തെ സമാധാനപരമായ സംസ്ഥാനമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നേട്ടത്തിനായി ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടനാ പ്രതിനിധികള്‍ തന്നോട് അഭ്യര്‍ത്ഥിച്ചു.