×

കേരളത്തിന് അടിയന്തര കടമെടുപ്പിന് അവകാശമില്ല, തടയണം; കേന്ദ്ര ധനകാര്യമന്ത്രാലയം സുപ്രിംകോടതിയിൽ

google news
supreme court

ഡൽഹി: കേരളത്തിന് അടിയന്തര കടമെടുപ്പിന് അവകാശമില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം സുപ്രിംകോടതിയിൽ. കടമെടുപ്പ് പരിധി വെട്ടികുറച്ച കേന്ദ്ര നടപടി ചോദ്യം ചെയ്ത് കേരളം നൽകിയ ഇടക്കാല അപേക്ഷയിൽ സമർപ്പിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിന്റെ ആവശ്യം തള്ളണമെന്നും കേന്ദ്രം സുപ്രിംകോടതിയിൽ വ്യക്തമാക്കി.

READ ALSO....

കേരളം സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനമാണ്. നികുതി വരുമാനത്തെക്കാൾ കേരളത്തിൽ കടം കൂടുന്നു. പതിനഞ്ചാം ധനകാര്യകമ്മീഷൻ ഇത് വ്യക്തമാക്കുന്നുണ്ട്. കേരളത്തിന് വിവേകപൂർണമായ ധനനിർവഹണമില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. കടമെടുപ്പ് പരിധി പല ഘടകങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രം തീരുമാനിക്കുന്നതാണെന്നും ഇതിൽ കോടതി ഇടപെടരുതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക