കേരള സ്റ്റോറി: ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

google news
kerala story

ന്യൂഡല്‍ഹി: ദി കേരള സ്‌റ്റോറി സിനിമയ്‌ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കേരള ഹൈക്കോടതി സമാനമായ ഹര്‍ജി പരിഗണിക്കുന്നുണ്ടൈന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്കു ഹൈക്കോടതിയെ സമീപിക്കാമെന്ന് ബെഞ്ച് അറിയിച്ചു.

മെയ് അഞ്ചിനാണ് സിനിമയ്ക്ക് എതിരായ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നത്. നേരത്തേ വാദം കേള്‍ക്കുന്നതിനായി ഹര്‍ജിക്കാര്‍ക്കു ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്ത് ഉലമ ഹിന്ദിനു വേണ്ടി അഡ്വ. നിസാം പാഷയും കഥ പൂര്‍ണമായും സാങ്കല്‍പ്പിക്കമാണെന്ന അവകാശവാദം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. വൃന്ദ ഗ്രോവറുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണെന്നും അന്നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നതെന്നും വൃന്ദ ഗ്രോവര്‍ കോടതിയെ അറിയിച്ചു. നേരത്തെ വാദം കേള്‍ക്കുന്നതിന് ഹര്‍ജിക്കാര്‍ക്കു ഹൈക്കോടതിയെ സമീപിക്കാമെന്ന് ബെഞ്ച് അറിയിച്ചു.

Tags