ഇ​റ്റ​ലി​യി​ൽ​നിന്ന്‍ അമൃത്സറിലെ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ്; ലാ​ബി​നെ​തി​രെ അ​ന്വേ​ഷ​ണം

Lab Faces Probe After Hundreds Positive On Italy-Amritsar Flights
 

അ​മൃ​ത്സ​ർ: ഇ​റ്റ​ലി​യി​ൽ​നി​ന്നും പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ എ​ത്തി​യ വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ ലാ​ബി​നെ​തി​രെ അ​ന്വേ​ഷ​ണം. എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. പരിശോധനാഫലം ശരിയല്ലെന്നു വ്യാപക പരാതിയുണ്ടായിരുന്നു. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ലാബിന്റെ സേവനങ്ങൾക്കു പകരം പ്രാദേശിക ലാബിനെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചുമതലപ്പെടുത്തി.

കൂട്ടമായി കോവി‍ഡ് പോസിറ്റീവായതോടെ, ഇറ്റലിയിൽനിന്നു വന്ന യാത്രക്കാർ നൽകിയ പരാതിയെ തുടർന്നാണു നടപടിയെന്ന് അധികൃതർ അറിയിച്ചു.‌ വിമാനത്തിൽ കയറുംമുൻപ് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നെന്നും മണിക്കൂറുകൾക്കുള്ളിൽ അമൃത്സറിൽ എത്തിയ ശേഷം പെട്ടെന്ന് പോസിറ്റീവ് ആകുന്നത് എങ്ങനെയെന്നും യാത്രക്കാർ ചോദിക്കുന്നു. പരിശോധനാഫലം പോസിറ്റീവായതോടെ ചിലർ ലാബിനെതിരെ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയും ചെയ്തു.
 
റോം-​അ​മൃ​ത്സ​ർ ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ത്തി​ൽ എ​ത്തി​യ 173 യാ​ത്ര​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ പി​ന്നീ​ട് വീ​ണ്ടും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ഇ​റ്റ​ലി​യി​ൽ നി​ന്ന് അ​മൃ​ത്‌​സ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച, ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ നി​ന്ന് മ​റ്റൊ​രു ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ൽ എ​ത്തി​യ 125 യാ​ത്ര​ക്കാ​ർ​ക്ക് അ​മൃ​ത്സ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.