ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു; മു​ൻ മു​ഖ്യ​മ​ന്ത്രി ജ​ഗ​ദീ​ഷ് ഷെ​ട്ടാറി​ന് തോ​ൽ​വി

google news
jagadeesh

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ജ​ഗ​ദീ​ഷ് ഷെ​ട്ടാറി​ന് തോ​ൽ​വി. ഹു​ബ്ബ​ള്ളി-​ധാ​ർ​വാ​ഡ് മ​ണ്ഡ‍​ല​ത്തി​ൽ നി​ന്നു​മാ​ണ് ജ​ഗ​ദീ​ഷ് ജ​ന​വി​ധി തേ​ടി​യ​ത്. 36000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ മ​ഹേ​ഷ് തെം​ഗി​ൻ​കാ​യ് ആ​ണ് ഹു​ബ്ബ​ള്ളി-​ധാ​ർ​വാ​ഡ് മ​ണ്ഡ‍​ല​ത്തി​ൽ വി​ജ​യി​ച്ചി​രി​ക്കു​ന്ന​ത്.

നാ​ലു​ത​വ​ണ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച ജ​ഗ​ദീ​ഷ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന് വ​ൻ തോ​ൽ​വി​യാ​ണ് ഏ​റ്റു​വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജ​ഗ​ദീ​ഷ് ഷെ​ട്ട​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക് കൂ​റ് മാ​റി​യ​ത്. 

Tags