
ന്യൂ ഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല. ഡല്‍ഹി റോസ് അവന്യൂ കോടതി ജഡ്ജി എംകെ നാഗ്പാലിന്റെയാണ് ഉത്തരവ്. കേസില്‍ ജാമ്യം നല്‍കരുതെന്ന സിബിഐയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, ഫെബ്രുവരി 26നാണ് മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ. പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.