ശ്രീനഗർ: ജമ്മു കശ്മീരിൽ ഷൂട്ടിങ് പരിശീലനത്തിനിടെ സഹസൈനികർക്കുനേരെ വെടിയുതിർത്ത് മേജർ പദവിയിലുള്ള സൈനികൻ. രജൗരി ജില്ലയിലെ സൈനിക ക്യാംപിലാണു സംഭവം. സൈനികർക്കുനേരെ ഗ്രനേഡ് എറിഞ്ഞതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ആറു സൈനികർക്ക് പരിക്കേറ്റു.
ഇന്നലെ താനാമണ്ടിയിലെ നീലി പോസ്റ്റിനു സമീപം നടന്ന ഷൂട്ടിങ് പരിശീലനത്തിനിടെയാണ് ഒരു പ്രകോപനവുമില്ലാതെ മുതിർന്ന ഉദ്യോഗസ്ഥൻ സഹസൈനികർക്കുനേരെ വെടിവച്ചതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. തുടർന്ന് ആയുധപ്പുരയിൽ ഒളിച്ചിരിക്കുകയായിരുന്നു. ആക്രമണത്തിൽനിന്നു പിന്തിരിയാൻ പ്രേരിപ്പിച്ച സൈനികർക്കുനേരെയാണ് ഗ്രനേഡ് എറിഞ്ഞതെന്നാണ് റിപ്പോർട്ട്.
എട്ടു മണിക്കൂർ നീണ്ട സംഘർഷാവസ്ഥയ്‌ക്കൊടുവിൽ സൈനികൻ കീഴടങ്ങി. സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി സമീപത്തെ ഗ്രാമത്തിൽനിന്നു ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണു വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം