മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന് കോവിഡ്

മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന് കോവിഡ്

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. താനുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരോടും ക്വാറന്‍റൈനില്‍ പോവാനും അദ്ദേഹം അഭ്യര്‍ഥിച്ചു.

'എന്‍റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ്. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാവരും സ്വയം ക്വാറന്‍റീനില്‍ പ്രവേശിക്കാനും പരിശോധന നടത്തുവാനും അഭ്യര്‍ത്ഥിക്കുന്നു' അദ്ദേഹം ട്വീറ്റ് ചെയ്തു.

മണിപ്പൂരില്‍ ഇതുവരെ 21636 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3084 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 18334 പേര്‍ രോഗമുക്തി നേടി. 218 പേരാണ് മരിച്ചത്.