വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, കർണാടകയിൽ സ്നേഹത്തിന്റെ കട തുറന്നു ; നന്ദി അറിയിച്ച് രാഹുൽ ഗാന്ധി

google news
Rahul Gandhi

ന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. കോർപറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു കർണാടകയിൽ അരങ്ങേറിയത്. ജയം സാധാരണ ജനങ്ങൾക്കൊപ്പം നിന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവർത്തിക്കുമെന്നും രാഹുൽ അറിയിച്ചു. 

വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, കർണാടകയിൽ സ്നേഹത്തിന്റെ കട തുറന്നു. വിദ്വേഷം കൊണ്ടല്ല ഞങ്ങൾ ഈ യുദ്ധത്തിൽ പോരാടിയത്. ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാർ കർണാടകയിൽ ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു.

Tags