ബെംഗളുരുവിൽ വൻ ലഹരിവേട്ട; 7.83 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി മലയാളികൾ ഉൾപ്പെടെ 14 പേർ പിടിയിൽ

ബെംഗളുരുവിൽ വൻ ലഹരിവേട്ട.7.83 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി മലയാളികളുൾപ്പെടെ 14 പേർ പിടിയിലായി. കേരളം, ഒഡിഷ സ്വദേശികളായ നാലുപേർ വീതവും ബെംഗളൂരു സ്വദേശികളായ മൂന്നുപേരും മൂന്ന് വിദേശികളുമാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.)ന്റെ പിടിയിലായത്. ഏഴ് കേസുകളിലായിട്ടാണ് ഇത്രയുംപേർ പിടിയിലായത്.
വർത്തൂർ, ബനശങ്കരി, വിദ്യാരണ്യപുര, കോട്ടൺപേട്ട്, കാഡുഗോഡി എന്നിവിടങ്ങളിൽ സി.സി.ബി.യുടെ ലഹരിവിരുദ്ധ വിഭാഗം നടത്തിയ പരിശോധനകളിലാണ് പ്രതികൾ വലയിലായത്.
ഇവരിൽനിന്ന് 182 കിലോഗ്രാം കഞ്ചാവ്, 1.450 കിലോഗ്രാം ഹാഷിഷ് ഓയിൽ, 16.2 ഗ്രാം എം.ഡി.എം.എ., 135 എക്സ്റ്റസി ഗുളികകൾ, ഒരു കിലോഗ്രാം മെഫെഡ്രോൺ പൗഡർ, 870 ഗ്രാം മെഫെഡ്രോൺ ക്രിസ്റ്റൽ, 80 ഗ്രാം കൊക്കെയ്ൻ, 230 ഗ്രാം എം.ഡി.എം.എ. എക്സ്റ്റസി പൗഡർ എന്നിവ പിടിച്ചെടുത്തു.
എട്ട് മൊബൈൽ ഫോണുകൾ, രണ്ട് കാറുകൾ, ഒരു സ്‌കൂട്ടർ, തൂക്കം നോക്കുന്ന യന്ത്രങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം